ഓണാഘോഷം: കാവ്യസന്ധ്യ രണ്ടാം ദിനം

ടൂറിസം വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും ഡി.ടി.പി.സി യും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണാഘോഷം 2022’ നോടനുബന്ധിച്ച് നടത്തുന്ന സാഹിത്യോത്സവത്തിന്റെ രണ്ടാം ദിനത്തിൽ കാവ്യസന്ധ്യ നടന്നു. ടൗൺഹാളിൽ കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പി.പി ശ്രീധരനുണ്ണി, മലയത്ത് അപ്പുണ്ണി, വീരാൻകുട്ടി, ഒ. പി സുരേഷ്, വിമീഷ് മണിയൂർ, രാഘവൻ അത്തോളി എന്നിവർ കാവ്യസന്ധ്യയിൽ കവിതകൾ അവതരിപ്പിച്ചു.ഡോ. എ.കെ അബ്ദുൾ ഹക്കീം അധ്യക്ഷത വഹിച്ചു. സാഹിത്യ സംഘാടക സമിതി കൺവീനർ യു.ഹേമന്ത് കുമാർ, കോർഡിനേറ്റർ ക്ഷേമ കെ തോമസ്, അസി. കോ ഓർഡിനേറ്റർ പി.
പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.കെ.എസ് വെങ്കിടാചലം സ്വാഗതവും അഷ്റഫ് കുരുവട്ടൂർ നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English