ഉത്രാടപ്പൂവിളിയോടെ
മുറ്റത്തൊരു പൊന്നോണം
പൊന്നിൻ ചിങ്ങപ്പുലരിയിൽ
മുറ്റത്തൊരു പൂക്കാലം
ഓലക്കുട ചൂടിയൊരുങ്ങി
വരവായി മഹാരാജൻ.
കലവറയിൽ കായ്‌കറി മേളം
വറ വറ വറ ഉപ്പേരി
അരിയരിയാ വടുകപ്പുളിയും
എരിയെരിയാ ഇഞ്ചിപ്പുളിയും
ഉരുളിയിലോ പാലടമധുരം
പുതുമണമായ് കോടിക്കസവും
പുലരിയിലോ പൊൻവെട്ടം
ആർപ്പുവിളി ആരവമായി
വള്ളം കളി കെങ്കേമം.
മലയാളക്കരയിൽ പൊന്നോണമായേ
പൊന്നിൻ ചിങ്ങം പുതുമോടിയായെ
ഇനിയോരു വർഷം ഉടനീളം വേണം ഐശ്വര്യം ആമോദം ഏവർക്കുമായി.