പൊന്നോണത്തിനു പുലിയെത്തി
പെരുവയറൻ പുലി പലമട്ടിൽ!
വരയൻ പുലികൾ ചെമ്പുലികൾ
കരിനിറമേറും ചെറുപുലികൾ
വെള്ളപ്പുലികൾ വൻ പുലികൾ
പുള്ളിപ്പുലികൾ പുപ്പുലികൾ
ഓണത്തപ്പനു കണ്ടു രസിക്കാൻ
ഓണപ്പുലികൾ പലമട്ടിൽ
ചെണ്ടക്കാരുടെ ചുറ്റും പുലികൾ
കൊട്ടിനു പാകം തുള്ളുന്നു
വേട്ടക്കാരോ തോക്കും ചൂണ്ടി
വട്ടംചുറ്റി നടക്കുന്നു
ഓണത്തപ്പനു കണ്ടു രസിക്കാൻ
ചേലേറുന്നൊരു പുലിയാട്ടം.