വാർദ്ധക്യം ഒരു ശാപമല്ല
അതൊരു പൂർവ്വജന്മ സുകൃതമാണ്.
ഇതൊരു മത്സരയോട്ടം
ചിലർ വഴിയിൽ തളർന്നു വീഴുന്നു
മറ്റുചിലർ നേർരേഖ തെറ്റി ഗർത്തങ്ങളിൽ പതിക്കുന്നു.
കായ്കൾ
കാറ്റിനോട് , മഴയോട് ,ചൂടിനോട്
പടവെട്ടി ഫലമാകുന്നത് പോലെ
വാർദ്ധക്യമാം ഫൈനലിൽ എത്തുന്നവർ വിരളം.
എത്തുന്നവരാകട്ടെ,
ഏകാന്തതയുടെ നിശബ്ദതയിൽ
ആർത്തിരമ്പുന്ന ഗാലറി ഇല്ലാതെ,
സ്നേഹം കൊതിക്കുന്ന മനസുമായി
ഫിനിഷിങ് പോയിന്റിൽ കാത്തിരിക്കുന്നു.
വാർദ്ധക്യം ഒരു ശാപമല്ല
അതൊരു പുണ്യമാണ്.