പുരാവസ്തു

 

 

പുരാവസ്‌തു ഗവേഷകനായ സുഹൃത്ത്‌ ഒരിക്കൽ വീട്ടിൽ വന്നു. ചുണ്ടെലിയെപ്പോലെ വീടിനകത്തുകൂടെ അവൻ പാഞ്ഞുനടക്കുന്നതിനിടയിൽ ചോദിച്ചു.

“ഇവിടെ പഴയതായി ഒന്നുമില്ലേ?” അവന്റെ ചോദ്യത്തിനുമുന്നിൽ ഞാൻ മൗനമായി നിന്നു. പെട്ടെന്ന്‌ ഞങ്ങൾക്കിടയിലേക്ക്‌ അകത്തെ മുറിയിൽ നിന്ന്‌ ഉമ്മയുടെ നിർത്താതെയുളള കുര പ്രതിദ്ധ്വനിച്ചു കൊണ്ടിരുന്നു.

“കളളൻ! നിയ്യല്ലെ പറഞ്ഞത്‌ ഇവിടെയൊന്നുമില്ലെന്ന്‌” -എന്നെ തളളിമാറ്റി അവൻ മുറിയിലേക്ക്‌ ഓടുമ്പോൾ ഞാനും നിർത്താതെ കുരയ്‌ക്കുന്നുണ്ടായിരുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here