ഭാര്യ മരിച്ചതോടെ വൃദ്ധൻ ഒറ്റക്കായി.
രണ്ട് ആൺമക്കളാണ് വൃദ്ധന്. കൂടെ അവരുടെ ഭാര്യമാരും.
എന്നും അമ്മായിഅപ്പന്റെ കുസൃതികളെകുറിച്ചാണ് മരുമക്കൾക്ക് പറയാനുണ്ടായിരുന്നത്. കുളിക്കുമ്പോൾ ഒളിഞ്ഞ് നോക്കുക, വസ്ത്രം മാറുന്നിടത്ത് എത്തിനോക്കുക, മുട്ടുക, തട്ടുക, തോണ്ടുക, സൊള്ളുക, അങ്ങനെ ചില കുസൃതികൾ….
“..ഛേ..!..ഛേ..!!…ഈ അച്ഛൻ ഇത്ര വൃത്തികെട്ടവനാണോ..?” മക്കൾക്ക് സഹികെട്ടു.
അവർ വൃദ്ധനെ വൃദ്ധസദനത്തിലാക്കി.
മൂന്നാംപക്കം വൃദ്ധൻ വൃദ്ധസദനത്തിന്റെ മതിൽ ചാടി! വീട്ടിലേക്ക് മടങ്ങിപ്പോന്നു!
ഇനി എന്തോ ചെയ്യും? മക്കൾ തല പുകച്ചു.
അച്ഛനേം കൊണ്ട് അവർ മറ്റൊരു വൃദേധസദനത്തിലെത്തി.
അവർക്കു മുന്നിലേക്ക് ഒരു വൃദ്ധ മന്ദംമന്ദം ചായയുമായെത്തി. വൃദ്ധനു നേരേ ചായക്കപ്പ് നീട്ടി. വൃദ്ധൻ ചായ വാങ്ങി മൊത്തിമൊത്തി കുടിച്ചു.
“..നല്ല അസ്സല് ചായ..!..എനിക്കിഷ്ടപ്പെട്ടു..”
“…എനിക്കും…” വൃദ്ധ പറഞ്ഞു.
അങ്ങനെ ആ വൃദ്ധവിവാഹം നടന്നു.
പിറ്റേന്ന് മുതൽ വൃദ്ധക്ക് വൃദ്ധന്റെ ആൺമക്കളോട് പറയാനുള്ള പരാതി ഇതായിരുന്നു: “..നിങ്ങടെ അച്ഛൻ ഇത്ര വൃത്തികെട്ടവനാണെന്ന് ഞാനറിഞ്ഞില്ല!…ഞാൻ കുളിക്കുമ്പോൾ ഒളിഞ്ഞ് നോക്കുന്നു….വസ്ത്രം മാറുമ്പോൾ എത്തി നോക്കുന്നു…മുട്ടുന്നു…തട്ടുന്നു….തോണ്ടുന്നു…ഛേ..! …ഛേ..!!…ഇങ്ങനുണ്ടോ വൃദ്ധന്മാര്…?”