അയനം സാംസ്കാരിക വേദിയുടെ മഹാകവി ഒളപ്പമണ്ണ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ‘ഒളപ്പമണ്ണക്കവിത ഇരുളും വെളിച്ചവും’ എന്ന വിഷയത്തിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാട് സംസാരിക്കുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, ഡോ. കെ.കെ.പി. സംഗീത, അയനം ചെയർമാൻ വിജേഷ് എടക്കുന്നി, പി.വി. ഉണ്ണികൃഷ്ണൻ, യു.എസ്. ശ്രീശോഭ് എന്നിവർ പങ്കെടുക്കും.