വായിൽ നെറച്ചും താംബൂലദ്രാവകമിട്ട് കുഴച്ചു തെക്കേടം മൊഴിഞ്ഞു,
കേട്ട്വോ രാമാ നീയ്യ്?
മാവേലി കേരളം ഭരിച്ചു എന്നത് കെട്ടുകഥയാത്രേ. ഓണവുമായി മഹാബലിക്കുള്ള ബന്ധം മനസിലാകുന്നില്ലാന്ന് പത്രത്തില് ണ്ട്.
നെന്റെ സംശയം തീർന്നില്യേ. മ്മടെ നാട്ടില് മാവേലി ഇല്യാന്നേ ഉള്ളു. എന്നാലും വാമനൻ ഇണ്ട് ന്ന് തീർച്ചയാ”.
നമ്പൂരി അർദ്ധനിമീലിതമാക്കിയ ദൃഷ്ടികളോടെ വടക്കോട്ട് നോക്കി പ്രാർത്ഥിച്ചു, “കൃഷ്ണാ ഗുരുവായൂരപ്പാ നീയേ തുണ”.
ഒരു മുഴം മാറിനിന്ന് ആകാംക്ഷാഭരിതനായി രാമകവി വിതുമ്പി, “അപ്പോ വരുംകൊല്ലം ഓണത്തല്ല് ണ്ടാവില്യേ തിരുമേനി? ”
തെക്കേടം നീട്ടിത്തുപ്പി. കവി വാഴച്ചോട്ടില് തെറിച്ചുവീണു.