ഒ.വി വിജയന്റെ സ്മരണാര്‍ത്ഥം സദസ്സ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ ഒ.വി വിജയന്‍ സ്മൃതിയും നോവല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. മാര്‍ച്ച് 23-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് തൃശ്ശൂര്‍ സാഹിത്യ അക്കാദമിയിലെ വൈലോപ്പിള്ളി ഹാളില്‍ വെച്ചു സ്മൃതി പ്രഭാഷണം പി.ജെ.ജെ. ആന്റണി നടത്തി. പ്രവാസ ജീവിതം: കാല്പനികതയും യാഥാര്‍ത്ഥ്യവും എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.
അഷ്ടമൂര്‍ത്തി (പ്രസിഡന്റ്, സദസ്സ് തൃശ്ശൂര്‍) പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് മനോജ് കുറൂരിന്റെ നിലം പൂത്തു മലര്‍ന്ന നാള്‍ എന്ന നോവലിനെക്കുറിച്ചുള്ള പുസ്തകചര്‍ച്ച നടന്നു. വി.വിജയകുമാര്‍, ഡോ.വി.സി സുപ്രിയ, മനോജ് കുറൂര്‍, ബഷീര്‍ മേച്ചേരി എന്നിവര്‍ പങ്കെടുത്തു.