ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവീന സാംസ്‌കാരിക കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ പ്രശസ്ത സാഹിത്യകാരന്‍ ഒ.വി വിജയന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന ഒ.വി വിജയന്‍ സാഹിത്യ പുരസ്‌കാരത്തിനായുള്ള കൃതികള്‍ ക്ഷണിച്ചു.
നോവല്‍ മേഖലയിലെ മികച്ച കൃതിക്കാണ് ഈ വര്‍ഷം പുരസ്‌കാരം നല്‍കുന്നത്. 2015 ജനുവരി ഒന്നിനും 2018 ഡിസംബര്‍ 31-നും മദ്ധ്യേയുള്ള കാലയളവില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ട കൃതികളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. 50,001 രൂപയും ശില്പി കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും കീര്‍ത്തിപത്രവും അടങ്ങുന്നതാണ് ഈ പുരസ്‌കാരം. പുരസ്‌കാരത്തിനായി പരിഗണിക്കപ്പെടാന്‍ താത്പര്യമുള്ള പ്രസാധകരില്‍ നിന്നും എഴുത്തുകാരില്‍ നിന്നും കൃതികള്‍ ക്ഷണിക്കുന്നു. വായനക്കാര്‍ക്കും കൃതികള്‍ നിര്‍ദ്ദേശിക്കാവുന്നതാണ്.
ഇതിനായി കൃതികളുടെ മൂന്നു കോപ്പികള്‍ വീതം കണ്‍വീനര്‍, ഒ.വി വിജയന്‍ അവാര്‍ഡ് കമ്മിറ്റി, ‘തണല്‍’ കിഴക്കേക്കര റോഡ്, തൃക്കാക്കര പി.ഒ, കൊച്ചി- 682012 എന്ന മേല്‍വിലാസത്തില്‍ ജൂലൈ 31-ന് മുന്‍പായി അയക്കണം.
Click this button or press Ctrl+G to toggle between Malayalam and English