ഒ.വി വിജയന്‍ സ്മൃതിയും നോവല്‍ ചര്‍ച്ചയും നാളെ

 

 

എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റുമായിരുന്ന ഒ.വി വിജയന്റെ സ്മരണാര്‍ത്ഥം സദസ്സ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ ഒ.വി വിജയന്‍ സ്മൃതിയും നോവല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നു. മാര്‍ച്ച് 23-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് തൃശ്ശൂര്‍ സാഹിത്യ അക്കാദമിയിലെ വൈലോപ്പിള്ളി ഹാളില്‍ വെച്ചു നടക്കുന്ന സ്മൃതി പ്രഭാഷണം പി.ജെ.ജെ. ആന്റണി നിര്‍വ്വഹിക്കും. പ്രവാസ ജീവിതം: കാല്പനികതയും യാഥാര്‍ത്ഥ്യവും എന്ന വിഷയത്തിലാണ് പ്രഭാഷണം.

അഷ്ടമൂര്‍ത്തി (പ്രസിഡന്റ്, സദസ്സ് തൃശ്ശൂര്‍) പരിപാടിക്ക് അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് മനോജ് കുറൂരിന്റെ നിലം പൂത്തു മലര്‍ന്ന നാള്‍ എന്ന നോവലിനെക്കുറിച്ചുള്ള പുസ്തകചര്‍ച്ചയുണ്ടാകും. വി.വിജയകുമാര്‍, ഡോ.വി.സി സുപ്രിയ, മനോജ് കുറൂര്‍, ബഷീര്‍ മേച്ചേരി എന്നിവര്‍ പങ്കെടുക്കും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here