ഒ വി വിജയൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ ഒ വി വിജയൻ സ്‌മൃതി പ്രഭാഷണം അരങ്ങേറുന്നു.ഡിസംബർ 23ന് രാവിലെ 10.30 മുതൽ പാലക്കാട്ടെ തസ്രാക്കിൽ ഉള്ള വിജയൻ സ്മാരക മന്ദിരത്തിൽ ആണ് പരിപാടി നടക്കുന്നത്. സ്നേഹത്തിലേക്ക് തുറക്കുന്ന വാതിലുകൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നത് ഷൗക്കത്ത് ആണ്.