ഒ.വി വിജയന്‍ സാഹിത്യ പുരസ്‌കാര സമർപ്പണം


പ്രവാസി മലയാളി കൂട്ടായ്മയായ നവീന സാംസ്‌കാരിക കലാകേന്ദ്രം ഏര്‍പ്പെടുത്തിയ ഒ.വി വിജയന്‍ സാഹിത്യ പുരസ്‌കാരം
സി എസ് മീനാക്ഷിയ്ക്ക് സമ്മാനിച്ചു. സി.എസ് മീനാക്ഷിയുടെ ഭൗമചാപം  എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

ഹൈദരാബാദില്‍ നവംബര്‍ 11ന് നടന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിച്ചു. ആലങ്കോട് ലീലാകൃഷ്ണന്‍, സി.ആര്‍ നീലകണ്ഠന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ബി.രാജീവന്‍, ആശാ മേനോന്‍, ഡോ.എസ്.ശാരദക്കുട്ടി എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്. 50,001 രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ഫലകവുമാണ് പുരസ്‌കാരം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here