ചെറുകാട് അവാർഡ് കവി ഒ പി സുരേഷിന്

ഇക്കൊല്ലത്തെ ചെറുകാട് അവാർഡ് കവി ഒ പി സുരേഷിന് ലഭിച്ചു. താജ് മഹൽ എന്ന കവിത സമാഹാരത്തിനാണ്  അവാർഡ്  ലഭിച്ചിരിക്കുന്നത്. പല കാലങ്ങളിൽ ഒരു പൂവ് വെറുതെയിരിക്കുവിൻ എന്നിവയാണ് കവിയുടെ  മറ്റു സമാഹാരങ്ങളാണ് . ഏകാകികളുടെ ആൾക്കൂട്ടം എന്ന അനുഭവക്കുറിപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്.എഴുത്തുകാരനും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ നായകനുമായിരുന്ന ചെറുകാട് ഗോവിന്ദ പിഷാരടിയുടെ സ്മരണാർത്ഥം പെരിന്തൽ മണ്ണ ചെറുകാട് ട്രസ്റ്റ് നൽകുന്ന സാഹിത്യ അവാർഡാണ്. 27ന് സി രവീന്ദ്രനാഥ് അവാർഡ് സമർപ്പിക്കും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here