ഇരയാവർ
തെരുവിലാവുന്നു
നീതിക്കുപ്പോലും
തിമിരബാധ…..
നിര്‍ദ്ധനന്‍റെ നെഞ്ചില്‍
ചുടലനൃത്തം തിമിര്‍ക്കുന്നു,
ചുവപ്പിന്‍റെ അര്‍ത്ഥങ്ങള്‍
പല നിറങ്ങളായ് ….
വ്യക്തികതക്ക് വ്യക്തതയില്ലാത്ത
പുത്തന്‍ പ്രത്യാശാസ്ത്രം കുറിക്കുന്നു
ഈ പകലുകള്‍….
മാനവികതയുടെ ഇഴയടുപ്പത്തിന്‍റെ
അകലം കൂട്ടുന്നു….
ഭയംകൊണ്ട് മൌനം നാട്ടുന്നു
ഭാവിയുടെ ജാതകത്തില്‍
കുറിച്ചു വെക്കുന്നു വീണ്ടും
വിവേചന തത്വസംഹിതകള്‍
പുതു ജോത്സ്യര്‍……
ധന ധാരാളിത്ത പ്രൗഢിയിൽ
കെട്ടുപോകുന്നു ന്യായത്തിന്റെ
ഇത്തിരിവെട്ടം………….
സമ്പന്നതയുടെ വക്രതയാണ്
ഇന്നിന്റെ ന്യായാധിപന്‍
ആയിരം കുറ്റം മറച്ചാലും
നിരുപാധികം നിരപരാധിത്വത്തെ
കഴുവിലേറ്റാന്‍ വിധിക്കുന്നു….
ന്യായാധിപന്‍ അധികാരത്തി-
നലങ്കാരമായൊരു പദവിമാത്രം….