കേരളത്തിലെ ജനകീയ വിദ്യാഭ്യാസ മുന്നേറ്റത്തിന് ആശയപരമായ സംഭാവനയാണ് എ.കെ അബ്ദുല്‍ ഹക്കീം രചിച്ച പുതിയ ടീച്ചറും പുതിയ കുട്ടിയും എന്ന കൃതിയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ്. പ്രളയാനന്തരം കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തിന്റെ പരിവര്‍ത്തനത്തിന് പുതിയ മാനിഫെസ്‌റ്റോ കൂടിയാണ് ഈ രചനയെന്ന് പുസ്തകപ്രകാശന കര്‍മ്മം നിര്‍വ്വഹിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് രാവിലെ കോഴിക്കോട് വെച്ച് നടന്ന ചടങ്ങില്‍ സാഹിത്യ അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ഖദീജാ മുംതാസ് പുസ്തകം ഏറ്റുവാങ്ങി.
Home പുഴ മാഗസിന്