നുറുങ്ങുകൾ

 

 

 

 

 

1

മധുരമുള്ളതുകൊതിച്ചു
ലക്ഷ്യമോടെറിഞ്ഞു

തെറ്റിവീണതു
പക്വമല്ലാത്ത മാമ്പഴം
ഉപ്പു ചേർത്തത്
തിന്നാനേറെയിഷ്ടം

2

പങ്കിടാതെ മധുരം നുകർന്ന്
അലിഞ്ഞു തീർന്നതാണ് പ്രണയം

3

ഉടച്ചു നോക്കിയപ്പോൾ വെള്ളകാമ്പ്
പിഴിഞ്ഞെടുക്കെ തേങ്ങാപ്പാലിൻെറ ചിരി

4
ആ മിഴികൾ എന്നോട് ചോദിച്ചു
പഴുതിട്ടു പൂട്ടിയ ഹൃദയം തുറക്കാൻ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English