കവിയും സാംസ്കാരിക പ്രവർത്തകനും നുറുങ്ങ് മാസിക ചീഫ് എഡിറ്ററുമായ വിൽവട്ടം വടക്കിനിയത്ത് മധു (മധു നുറുങ്ങ് -52) കോവിഡ് ബാധിച്ചു മരിച്ചു. മസ്തിഷ്കാഘാതത്തെത്തുടർന്ന് ഗവ. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച മധു ചൊവ്വാഴ്ച വെളുപ്പിന് മരിച്ചു.
25 വർഷത്തോളമായി നുറുങ്ങ് മാസികയുടെ പത്രാധിപരായിരുന്ന മധു പു.ക.സ. ജില്ലാ കമ്മിറ്റി അംഗവും സി.പി.എം. വിൽവട്ടം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. കുടുംബത്തോടൊപ്പം കുണ്ടുകാടായിരുന്നു താമസം.