മരവിപ്പ്

 

മരവിപ്പു സമ്മാനമായ് തന്നു
മരണത്തിനും ജീവിതത്തിനു-
മിടയിലൊരിടവേള.

വിശ്രമമല്ലാതെയാലസ്യത്തിന്റെ
സ്വപ്നത്തിൻ ലഹരിയില്ലാത്ത മയക്കത്തിൻ നേരങ്ങൾ പോലെ.

വറ്റിയ നാവിന്റെ ആകാംക്ഷകൾക്കൊടുവിൽ
പട്ടിണി മറന്ന ദിനങ്ങൾ പോലെ.

പഞ്ചബാണനണ്ണന് വേദ്യങ്ങളർപ്പിച്ച
കോരിത്തരിപ്പിന്റെ സന്ധ്യകൾകഴിഞ്ഞ്
രതിയെതണുപ്പിൽ വാട്ടിയുറക്കുന്ന രാത്രികൾ പോലെ.

ഇഴുകിച്ചേർന്നൊടുവിൽ നോവിനേയു-
മറിയാതെയാക്കുന്ന തനിയെവന്ന
സമാധിയിൽ പൊലിഞ്ഞ പകലുകൾ പോലെ.

മരവിപ്പിൽ മരണവും ജീവിതവും
മരിച്ചപോലെ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here