കുട നന്നാക്കുന്ന ചോയി എന്ന നോവലിന് തുടർച്ചയായി പുതിയ നോവൽ എഴുതുകയാണ് മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.മുകുന്ദൻ .നൃത്തം ചെയ്യുന്ന കുടകൾ എണ്ണവും നോവലിന്റെ പേര് .യൂറോപ്പിൽ ഒരു നോവലിന്റെ തുടർച്ച എന്ന രീതിയിൽ രണ്ടാമത്തെയും മൂന്നാമത്തെയും ഭാഗങ്ങൾ പതിവ് രീതിയാണെകിലും മലയാളത്തിൽ അതത്ര സജീവമായി പരീക്ഷിക്കപ്പെടുന്ന ഒരു രീതിയല്ല .
നോവലിസ്റ്റിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ എഴുത്തുകാരന്റെ തെറ്റുതിരുത്തല്‍. നോവലിലെ നായകനായ മാധവനോട് ആദ്യനോവലിന്റെ ഒടുവില്‍ ചെയ്ത തെറ്റ് നോവലിസ്റ്റ് തിരുത്തുന്നു. മതനിരപേക്ഷതയുടെ പ്രതീകമായിരുന്ന മാധവന്‍ നോവലിനൊടുവില്‍ ഹിന്ദുവെന്ന വികാരം ഉള്‍ക്കൊള്ളുന്ന ആളായിട്ടാണ് എം. മുകുന്ദന്‍ ചിത്രീകരിച്ചിരുന്നത്. എന്നാല്‍ മാധവനെ ഇഷ്ടപ്പെട്ടിരുന്ന വായനക്കാര്‍ക്ക് ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അവര്‍ അക്കാര്യം എം.മുകുന്ദനെ അറിയിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ഫോണ്‍ വിളികളും കത്തുകളും നിരന്തരം വന്നതോടെയാണ് മാധവനോടു താന്‍ ചെയ്തത് ശരിയായോ എന്ന പുനര്‍ചിന്ത എഴുത്തുകാരനുണ്ടായത്. തുടര്‍ന്നാണ് നോവലിനൊരു തുടര്‍ച്ച എഴുതാന്‍ അദ്ദേഹം തീരുമാനിച്ചത്.
. മയ്യഴിപ്പുഴയുടെ കഥാകാരൻ പുതിയ നോവലിലൂടെ മലയാളത്തിൽ പുതിയ ഒരു പരീക്ഷണത്തിനാണ് തയ്യാറെടുക്കുന്നത്.