കാടുപിടിച്ച
കനവുകളിറുന്നു
തുളുമ്പി
പ്രാണനിൽ
നരവീണൊരൊറ്റ-
യടിപ്പാതയ്ക്ക്
ഓരം ചേർന്നൊരു
ശാഖിയിൽ
ഒരു കയറിന്നിരു
ധ്രുവങ്ങളിൽ
തൂങ്ങിയാടുന്ന
ചത്തുമരച്ച
ശലഭ ജന്മങ്ങളെ
നോക്കി
നെടുവീർപ്പിടും
അമ്മമാർക്കൊപ്പം
ജീവനീതിയുടെ
മഹാഗ്രന്ഥത്താളുകൾ
മറിച്ചു നോക്കിയെങ്കിലും
കണ്ടതില്ലെവിടേയും
ഇവിടെയല്ലാതെ,
വേരാഴ്ത്തി വിശ്വസിച്ച
വിളഭൂമി
പിഴുതെറിഞ്ഞൊരു
പച്ചക്കുരുന്നിനേയും…