നോവലിസ്റ്റ് നൂറനാട് ഹനീഫ് പുരസ്‌കാരം ഷിനിലാലിൻ്റെ സമ്പർക്ക ക്രാന്തിക്ക്

 

നോവലിസ്റ്റ് നൂറനാട് ഹനീഫിൻ്റെ സ്മരണാർഥം യുവ എഴുത്തുകാർക്കായി നൽകുന്ന പുരസ്കാരത്തിന് വി ഷിനിലാലിൻ്റെ സമ്പർക്ക ക്രാന്തി എന്ന നോവൽ അർഹമായി.
25052 രൂപയും പ്രശംസാപത്രവുമാണ് പുരസ്കാരമായി നൽകുന്നത്. ജോർജ് ഓണക്കൂർ, എം. ജി. കെ നായർ, ചവറ കെ എസ് പിള്ള എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് നിർണയിച്ചത്.
വി എം ദേവദാസ്, ബെന്യാമിൻ, ജി ആർ ഇന്ദുഗോപൻ, ഇ സന്തോഷ് കുമാർ, കെ ആർ മീര, സോണിയാ റഫീക്ക് തുടങ്ങിയവരാണ് മുൻ വർഷങ്ങളിലെ അവാർഡ് ജേതാക്കൾ
ഓഗസ്റ്റ് 5 ന് നടത്തുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം നൽകുമെന്ന് അനുസ്മരണസമിതി ചെയർമാൻ ചവറ കെ എസ് പിള്ള, കൺവീനർ അനിൽ കുമാർ, പി ആർ ഒ ആർ വിപിൻ ചന്ദ്രൻ എന്നിവർ അറിയിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here