നൂറനാട് ഹനീഫ് സ്മാരക പുരസ്കാരം മുതാർക്കുന്നിലെ മുസല്ലകൾക്ക്

നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്കാരം യാസർ അറഫാത്ത് രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മുതാർക്കുന്നിലെ മുസല്ലകൾ എന്ന നോവലിന്.

25052 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. ഓഗസ്റ്റ് 5ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

‘പ’ എന്ന സാങ്കൽപിക ദേശത്തിലൂടെ പരമഹർഷമെന്ന സങ്കല്പത്തിനും മഹാവ്യസനമെന്ന യാഥാർഥ്യത്തിനുമിടയിൽ മനുഷ്യജന്മം ആടിത്തീർക്കുന്നവരുടെ കഥപറയുന്ന മുതാർക്കുന്നിലെ മുസല്ലകൾ യാസർ അറഫാത്തിന്റെ ആദ്യ നോവലാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here