കോൺസ്റ്റന്റൈൻ (കോൺസി ) എഴുതിയ ഏറ്റവും പുതിയ നോവൽ ഷുനാംകാരി അബിഷാഗ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. മാധ്യമപ്രവർത്തകനായ ആർ.കിരൺ ബാബുവിന് ആദ്യപ്രതി കൈമാറിയാണ് പ്രകാശനം ചെയ്തത്
ഇസ്രായേൽ രാജവംശത്തിന്റെ അപചയം ആരംഭിക്കുന്നകാലത്തെ പ്രമേയം മലയാളത്തിന് പരിചയപ്പെടുത്തുന്നതിൽ കോൺസി പൂർണമായി വിജയിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബൈബിളിൽ വളരെ ചെറിയ ഭാഗമാണ് അബിഷാഗിനുള്ളത്.
ക്ളാസിക് ബൈബിൾ നോവലൈറ്റ് ആയി അബിഷാഗ് മാറുമ്പോൾ മികച്ച വായനാനുഭവമാണ് സമ്മാനിക്കുന്നതെന്നു രമേശ് ചെന്നിത്തല പറഞ്ഞു.