നോണ്‍ഫിക്ഷന്‍ അവാര്‍ഡ് മത്സരം

മലയാള ഭാഷയില്‍ പഠനഗവേഷണ മേഖലയുടെ വളര്‍ച്ച ലക്ഷ്യംവച്ചുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന നോണ്‍ഫിക്ഷന്‍ അവാര്‍ഡ് മത്സരത്തിലേയ്ക്ക് ഇപ്പോള്‍ രചനകള്‍ അയക്കാം. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.

നിബന്ധനകള്‍:

മലയാള ഭാഷ, സംസ്‌കാരം, ചരിത്രം, സാഹിത്യം, ശാസ്ത്രം, കല എന്നീ മേഖലകളിലേതെങ്കിലുമൊന്നിലുള്ള പഠനഗവേഷണ പുസ്തകത്തിനാണ് അവാര്‍ഡ് നല്‍കുക
40,000 വാക്കുകളെങ്കിലും പുസ്തകത്തിനുണ്ടായിരിക്കണം
പുസ്തകം പുതിയതും മൗലികവുമായിരിക്കണം
മുമ്പു പ്രസിദ്ധീകരിച്ച ലേഖനങ്ങളോ ലേഖനസമാഹാരങ്ങളോ പുസ്തകങ്ങളോ ഗവേഷണപ്രബന്ധങ്ങളോ വിവര്‍ത്തനങ്ങളോ പരിഗണിക്കുന്നതല്ല
മലയാള ഭാഷയിലായിരിക്കണം പുസ്തകം തയ്യാറാക്കേണ്ടത്
പ്രായപരിധി ഇല്ല
അവാര്‍ഡ് ലഭിക്കുന്ന കൃതി ഉള്‍പ്പെടെ തിരഞ്ഞെടുത്ത പുസ്തകങ്ങള്‍ ഡി സി ബുക്‌സ്
പ്രസിദ്ധീകരിക്കും
അവാര്‍ഡ് ലഭിക്കുന്ന കൃതിയുടെ ആദ്യപതിപ്പ് മറ്റു നിബന്ധനകളൊന്നു
മില്ലാതെ പ്രസിദ്ധീകരിക്കാനുള്ള അവകാശം ഡി സി ബുക്‌സിനായിരിക്കും
പുസ്തകം ടൈപ്പ്‌സെറ്റ്‌ചെയ്താണ് അയക്കേണ്ടത്
പുസ്തകത്തോടൊപ്പം വിശദമായ ജീവചരിത്രക്കുറിപ്പും ഉള്‍പ്പെടുത്തണം
കവറിന് പുറത്ത് ഡി സി ബുക്‌സ് നോണ്‍ഫിക്ഷന്‍ മത്സരം എന്ന് നിര്‍ബന്ധമായി ചേര്‍ത്തിരിക്കണം
രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി: 2022 ഒക്ടോബര്‍ 31
രചനകള്‍ അയക്കേണ്ട വിലാസം

ഡി സി ബുക്സ്, ഡി സി കിഴക്കെമുറി ഇടം, ഗുഡ് ഷെപ്പേര്‍ഡ് സ്ട്രീറ്റ്, കോട്ടയം

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here