നോമ്പ്

 

 

 

 

മനസ്സൊരുങ്ങി, മേലും വഴങ്ങി
മനോഹരമാക്കേണ്ടതാണീ നോമ്പ്.
ആത്മീയ ധാരയിൽ മതിവരുവോളം
തുഴഞ്ഞു നീങ്ങുവാൻ
തെളിഞ്ഞതാണീ നോമ്പ്.
വിശപ്പെന്ന പരവതാനിയിൽ
മോഹങ്ങളെ ചവിട്ടിമെതിച്ച്
മഞ്ജുളമാക്കേണ്ടതാണീ നോമ്പ്.
മണിക്കൂറുകൾ പന്ത്രണ്ട്
തികയലല്ല… നോമ്പ്,
ഫജ്റിന്റെ ധ്വനിയും
മഗ് രിബിന്റെ വർണ്ണങ്ങളും
അതിരുകൾ ചേർന്ന
അലങ്കരാരമീ നോമ്പ്.
മഴത്തുള്ളികൾ കൊണ്ട്
തണുത്ത സുഖമുള്ള നാളുകളും,
മഞ്ഞു മൂടുന്ന
കുളിരുള്ള ദിനങ്ങളും
തെരഞ്ഞെടുത്ത് മാത്രം
നോക്കുന്നതല്ല…നോമ്പ്.
ഗ്രീഷ്മമാണെങ്കിലും
ഉഷ്ണമാണെങ്കിലും
പരിശുദ്ധ മാസ സമാഗമത്തിന്റെ
നാളുകൾക്ക് മാത്രം
ചമയമാണീ നോമ്പ്.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleതിരുത്തൽ
Next articleപ്രവാസിയുടെ പ്രണയം
കണ്ണൂർ ജില്ലയിൽ, മയ്യിൽ പഞ്ചായത്ത് പാലത്തുങ്കര എന്ന പ്രദേശത്താണ് ജനനം. (അബു വാഫി പാലത്തുങ്കര) എന്ന തൂലിക നാമത്തിൽ എഴുതിക്കൊണ്ടിരിക്കുന്നു. പല ആനുകാലികങ്ങളിലും കവിതകളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് ബികോം. കഴിഞ്ഞ പതിനൊന്ന് വർഷമായി UAE യിൽ പ്രവാസ ജീവിതത്തിലാണ്.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here