നോക്കിയ ഈ വര്‍ഷം പുറത്തിറക്കിയ ശ്രദ്ധേയമായ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായിരുന്നു നോക്കിയ 9 പ്യുര്‍ വ്യു. ബാക്കില്‍ അഞ്ച് ക്യാമറകള്‍ എന്നതാണ് ഈ മോഡലിന്റെ പ്രധാന ആകര്‍ഷണം. ഫെബ്രുവരിയില്‍ അവതരിപ്പിച്ച മോഡല്‍ ഈ മാസം ഇന്ത്യന്‍ മാര്‍ക്കറ്റുകളിലെത്തും. 49,999 രൂപയാണ് മോഡലിന്റെ ഇന്ത്യയിലെ വില. അതായത് ഈ മോഡല്‍ സ്വന്തമാക്കാന്‍ അരക്ഷം രൂപ കൊടുക്കണം. ഫ്ളിപ്പ്കാര്‍ട്ട്, നോക്കിയയുടെ ഒഫീഷ്യല്‍ സൈറ്റ് എന്നിവയിലൂടെയാണ് വില്‍പ്പന. ജൂലൈ പതിനേഴ് മുതല്‍ മോഡല്‍ സ്വന്തമാക്കാം.
മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് നോക്കിയ ഈ മോഡല്‍ ആദ്യം അവതരിപ്പിച്ചത്. മൂന്ന് മോണോക്രോമും(12 മെഗാപിക്സല്‍) രണ്ട് ആര്‍.ജി.ബി ലെന്‍സുകളുമാണ്(12 മെഗാപിക്സല്‍) ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത്. എല്ലാ ക്യാമറയുടെയും അപേര്‍ച്ചര്‍ f/1.82 ആണ്. 20 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. ക്യാമറ ഓണാക്കുമ്പോള്‍ അഞ്ച് ക്യാമറയും വര്‍ക്ക് ചെയ്ത് ഒരൊറ്റ ചിത്രമാവും ലഭിക്കുക.
അഞ്ച് ക്യാമറയുള്ള നോക്കിയ 9 പ്യുര്‍ വ്യൂ ഇന്ത്യയിലേക്ക്
5.99 ഇഞ്ചാണ് സ്‌ക്രീന്‍ സൈസ്(2കെ സ്‌ക്രീന്‍), ക്വാല്‍കോമിന്റെ സ്‌നാപ് ഡ്രാഗണ്‍ 845 ആണ് പ്രൊസസര്‍, 6ജിബി റാം+ 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് ആണ് അടിസ്ഥാന വാരിയന്റ്. ആന്‍ഡ്രോയിഡ് 9 പൈ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. മിഡ് നൈറ്റ് ബ്ലൂ കളറിലാവും ലഭ്യമാവുക. വിവിധ തരം ലെന്‍സുകള്‍ വികസിപ്പിക്കുന്ന അമേരിക്കയിലെ ലൈറ്റ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് നോക്കിയ പ്യൂര്‍ 9ന്റെ ക്യാമറ നിര്‍മ്മാണം. പ്രൊസസറിന്റെ കാര്യത്തിലും അങ്ങനെ തന്നെ. മുന്നിലും പിന്നിലും കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5ന്റെ സംരക്ഷണമുണ്ട്.
Click this button or press Ctrl+G to toggle between Malayalam and English