സാഹിത്യത്തിനുള്ള നോബൽ സമ്മാനം നൽകുന്ന സ്വീഡനിലെ അക്കാദമിയുടെ ആദ്യത്തെ വനിതാ സെക്രട്ടറി ആയ സാറ ദനിയൂസ് രാജിവെച്ചു.ആരോപണങ്ങൾ വന്നതിനെ തുടർന്ന് ഇവർ കഴിഞ്ഞ വർഷം തന്നെ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു.സാറയുടെ സഹപ്രവർത്തകയായ കാതറീന ഫ്രോസ്റ്റാൻസിന്റെ ഭർത്താവ് ജോൻ ക്ളോദ് അർനോ ഉൾപ്പെട്ട ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഈ രാജിയിലേക്ക് നയിച്ചത്.നോബൽ സമ്മാന ജേതാക്കളുടെ പേരുകൾ അർനോ ചോർത്തി നൽകിയിരുന്നു