നോബൽ സമ്മാനത്തെ ചുറ്റിപ്പറ്റി ഉണ്ടായിരുന്ന വിവാദങ്ങൾക്ക് തൽക്കാലം വിരാമം. ലൈംഗികാരോപണം നേരിട്ട നോബൽ സമ്മാന കമ്മറ്റിയുമായി അടുത്ത ബന്ധമുള്ള ഫ്രഞ്ച് ഫോട്ടോഗ്രാഫറെ രണ്ടു വർഷത്തെ കഠിന തടവിന് ഒക്ടോബർ ഒന്നിന് വിധിച്ചു.ജീൻ ക്‌ളൗഡ് അർണാൾഡ് എന്ന 72 കാരനെയാണ് കുറ്റക്കക്കാരനായി കണ്ടെത്തി കോടതി ശിക്ഷിച്ചത്. സ്വീഡിഷ് അക്കാദമിയിലെ അംഗത്തിന്റെ ഭർത്താവായ ഇയാൾ തന്റെ ഭാര്യയുടെ പദവി ദുരുപയോഗം ചെയ്താണ് പീഡനം നടത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു. 2011 ൽ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
Home പുഴ മാഗസിന്