സാഹിത്യ നൊബേൽ ഫ്രഞ്ച് എഴുത്തുകാരി അനീ എർനുവിന്

 

സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ഫ്രഞ്ച് എഴുത്തുകാരി അനീ എർനുവിന്. വ്യക്തിപരമായ ഓർമകളുടെ ധീരവും സൂക്ഷ്മവുമായ ആവിഷ്കാരങ്ങളാണ് അവരുടെ കൃതികളെന്ന് നൊബേൽ പുരസ്കാര സമിതി വിലയിരുത്തി. സാഹിത്യ അധ്യാപികയായ അനീ എർനുവിൻറെ മിക്കവാറും കൃതികൾ ആത്മകഥാപരമാണ്.

1974-ൽ പ്രസിദ്ധീകരിക്കപ്പെട്ട ആത്മകഥാപരമായ നോവൽ ക്ലീൻഡ് ഔട്ട് ആണ് ആദ്യ കൃതി. എ മാൻസ് പ്ലേയ്സ്, എ വുമൺസ് സ്റ്റോറി, സിംപിൾ പാഷൻ തുടങ്ങിയ കൃതികൾ ഏറെ പ്രശംസ പിടിച്ചുപറ്റി. അനീ എർനുവിൻറെ നിരവധി കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here