2018-ലേയും 2019-ലേയും സാഹിത്യ നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2018-ലെ പുരസ്‌കാരത്തിന് പോളിഷ് എഴുത്തുകാരി ഓള്‍ഗ തൊഗര്‍സൂവും 2019-ലെ പുരസ്‌കാരത്തിന് ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍കെയും അര്‍ഹരായി.
2018-ലേയും 2019-ലേയും പുരസ്‌കാരങ്ങള്‍ ഒന്നിച്ചാണ് ഇത്തവണ സ്വീഡിഷ് അക്കാദമി പ്രഖ്യാപിച്ചത്. ലൈംഗികാരോപണങ്ങളേയും സാമ്പത്തിക അഴിമതികളേയും തുടര്‍ന്നാണ് നൊബേല്‍ സമ്മാനം നല്‍കുന്നില്ലെന്നായിരുന്നു അക്കാദമിയുടെ കഴിഞ്ഞ വര്‍ഷത്തെ തീരുമാനം. തുടര്‍ന്ന് ഇത്തവണ തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളിലെയും പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു.
ജാപ്പനീസ്-ബ്രിട്ടീഷ് എഴുത്തുകാരന്‍ കസുവേ ഇഷിഗുരോയാണ് 2017-ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. 1901 മുതലാണ് അക്കാദമി സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരങ്ങള്‍ നല്‍കിത്തുടങ്ങിയത്.