ലൈംഗിക അതിക്രമ വിവാദം സ്വീഡിഷ് നോബൽ പ്രൈസ് അക്കാദമിയുടെ പ്രതിച്ഛായയുടെ മേൽ സംശയത്തിന്റെ നിഴൽ വീഴ്ത്തുന്നു. കഴിഞ്ഞ ആഴ്ച മൂന്നു അക്കാദമി പ്രതിനിധികൾ പദവികൾ ഒഴിഞ്ഞതിന് പിന്നാലെയാണ് സ്ഥിര അംഗത്വം ലഭിച്ച ആദ്യ വനിതയായ സാറ ഡാനിയസും സ്ഥാനം ഒഴിഞ്ഞത്. സ്ഥിര അംഗത്വം ലഭിച്ചവർക്ക് സ്വയം പുറത്തുപോകാൻ ആകില്ല എന്ന നിയമമിരിക്കെ അക്കാദമി വോട്ട് ചെയ്തതാണോ അവരെ പുറത്താക്കിയതെന്ന് വെളിപ്പെടുത്താൻ അവർ തയ്യാറായില്ല. 18 സ്ത്രീകളാണ് അക്കാദമിയുമായി അടുത്ത ബന്ധമുള്ള ഒരു വ്യക്തിക്കെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്