സാഹിത്യ ആരാധകരെ സങ്കടത്തിലാഴ്ത്തി സ്വീഡിഷ് അക്കദമിയുടെ പുതിയ പ്രഖ്യാപനം. അക്കാദമിയുമായി ബന്ധപ്പെട്ട ലൈംഗിക വിവാദം കത്തി നിൽക്കുന്ന സാഹചര്യത്തിൽ ഇത്തവണ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഉണ്ടായിരിക്കില്ല എന്നാണ് പുതിയ വെളിപ്പെടുത്തൽ. വിവാദത്തിൽ അക്കാദമിക്ക് നേരിട്ട് പങ്കില്ലെങ്കിലും അക്കാദമിയുമായി അടുത്ത ബന്ധമുള്ള ഒരാൾ 18 പെൺകുട്ടികളിൽ നിന്നും ലൈംഗിക ആരോപണം നേരിടുന്ന സാഹചര്യത്തിൽ ഇത്തവണ സമ്മാനം നൽകുന്നത് ഉചിതമാകില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. വിവാദവുമായി ബന്ധപ്പെട്ട് നിരവധിപ്പേർ അക്കദമിയിൽ നിന്നും രാജി വെച്ചിരുന്നു. ഇതിന്റെ ഭാഗമായി അടുത്ത വര്ഷം രണ്ടു പേർക്ക് സാഹിത്യത്തിനുള്ള നോബൽ സമാനം ലഭിക്കും
Home പുഴ മാഗസിന്