ജാപ്പനീസ് വംശജനായ കസുവോ ഇഷിഗുറോയ്ക്ക് ഈ വർഷത്തെ സാഹിത്യത്തിനുള്ള നോബൽ പുരസ്‌കാരം ലഭിച്ചു.ജപ്പാനിൽ ജനിച്ച് ഇംഗ്ലണ്ടിൽ സ്ഥിര താമസമാക്കിയ ഈ നോവലിസ്റ്റ് നോബൽ പുരസ്കരത്തോടെ അന്തരാഷ്ട്ര പ്രശസ്‌തിയിലേക്ക് ഉയർന്നിരിക്കുകയാണ്.മരുകാമി ,മിലൻ കുന്ദേര ,മാർഗരറ്റ് ആറ്റ്‌വുഡ് എന്നിങ്ങനെ മാസങ്ങളായി ഉയർന്നുകേട്ട പ്രവചങ്ങൾ എല്ലാം തെറ്റിച്ചതാണ് അവാർഡ് ഇഷിഗുറോയെ തേടി എത്തിയത്.
നിരവധി ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ട എട്ടു കൃതികളുടെ കർത്താവാണ് ഇഷിഗുറോ. ദ് റിമെയ്ൻസ് ഓഫ് ദ് ഡേ, നെവർ ലെറ്റ് മി ഗോ എന്നിവയാണ് എടുത്തു പറയേണ്ട കൃതികൾ.