താൻ ജോലിചെയ്യുന്ന വിദ്യാലയത്തെക്കുറിച്ച് ഒരാളുടെ അലിയിക്കുന്ന കുറിപ്പ്. പുന്നല ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ജോലി ചെയ്യുന്ന എൻ.ബി സുരേഷ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം
ഞാൻ വർക്ക് ചെയ്യുന്ന പുന്നല ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ലൈബ്രറിയില്ല. പല വാതിലുകൾ മുട്ടിയിട്ടും തുറക്കുന്നുമില്ലതികച്ചും മലയോര പ്രദേശത്തെ കൂടുതലും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുട്ടികളാണ് പഠിക്കുന്നത്. ചെറിയൊരു ലൈബ്രറി സെറ്റു ചെയ്യാൻ ആഗ്രഹിക്കുന്നു. കഴിയുമെങ്കിൽ പുസ്തകങ്ങൾ തന്നു സഹായിക്കുമോ. എഴുത്തുകാർ അവരുടെ
സ്വന്തം പുസ്തകങ്ങൾ കൈയൊപ്പോടുകൂടി അയക്കണേ. സന്മനസ്സുള്ള വായനക്കാർ.. അവർ വായിച്ചുതീർത്ത പുസ്തകങ്ങൾ… ഒരു തലമുറയെ കൈപിടിച്ചുനടത്താൻ ഇതൊക്കെയല്ലേ കഴിയൂ( ആവർത്തനം വരുന്ന പുസ്തകങ്ങൾ ഞങ്ങളെപ്പോലെ പുസ്തകപ്പട്ടിണി അനുഭവിക്കുന്ന സമീപ സ്കൂളുകൾക്ക് കൈമാറുന്നതാണ്)
സ്നേഹത്തോടെ
എൻ.’ബി.സുരേഷ്
മലയാളം അദ്ധ്യാപകൻ
ഗവ: ഹയർ സെക്കണ്ടറി സ്കൂൾ
പുന്നല. പുനലൂർ വഴി
കൊല്ലം ജില്ല – 689696
ഫോൺ: 9809978193