എം.വി. ശ്രേയാംസ്കുമാറിന്റെ മുപ്പത്തിയഞ്ചിലേറെ യാത്രാക്കുറിപ്പുകളുടെ സമാഹാരമായ ‘യാത്ര പറയാതെ’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നു. നവംബർ 23 ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം, പാളയം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ഹാളിൽ (പബ്ലിക്ക് ലൈബ്രറി ഹാൾ) നടക്കുന്ന ചടങ്ങിൽ മമ്മൂട്ടി പുസ്തകം പ്രകാശനം ചെയ്യും. ശശി തരൂർ എം.പി. പുസ്തകം സ്വീകരിക്കും.
മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ എം.പി. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മാനേജിങ് എഡിറ്റർ പി.വി.ചന്ദ്രൻ സ്വാഗതം പറയും. സംവിധായകൻ രഞ്ജിത്ത് ആമുഖ പ്രഭാഷണം നടത്തും. എഴുത്തുകാരി എസ്. ശാരദക്കുട്ടി പുസ്തകം പരിചയപ്പെടുത്തും. എം.വി. ശ്രേയാംസ്കുമാർ മറുപടിപ്രസംഗം നടത്തും. മാതൃഭൂമി ന്യൂസ് ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണൻ നന്ദി പറയും.