കേരളത്തിൽ നിന്നുള്ള 9 കലാകാരന്മാർ ചേർന്ന് ദക്ഷിണ മുംബൈയിലെ ജഹാംഗീർ ആർട്ട് ഗാലറിയിൽ നടത്തുന്ന ‘നോ ബോഡർ ഏരിയ’ എന്ന ചിത്രപ്രദർശനം ആരംഭിച്ചു.
അഞ്ജു പിള്ള, ഡോ.അരുൺ ടി. കുരുവിള, ബിജി ഭാസ്കർ, ബിജു മടത്തിക്കുന്നേൽ, ഫ്രാൻസിസ് ആന്റണി കോടങ്കണ്ടത്ത്, ഷേർളി ജോസഫ് ചാലിശ്ശേരി, ശ്രീജിത്ത് പൊറ്റേക്കോട്ട്, ശ്രീകാന്ത് നെട്ടൂർ, സുനിൽ ലിനസ് ഡേ എന്നിവരുടെ ചിത്രങ്ങളാണ് 28 വരെയുള്ള പ്രദർശനത്തിലുള്ളത്. രാവിലെ 11 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനം.