ന്നാ‍ താന്‍ പോയി ടിക്കറ്റ് ബുക്ക് ചെയ്യ്

ഒരു കുഴിയെ പ്രതി മാസങ്ങളോളം കോടതി കയറിയിറങ്ങിയ ‘ കൊഴുമ്മല്‍ രാജീവനെ രക്ഷിക്കാന്‍ ഒരു കുഴി തന്നെ വേണ്ടി വന്നു
ആദ്യാവസാനം വരെ കുഴി ‘ കേന്ദ്രകഥാപാത്രമായ സിനിമ

സദാ സമയത്തും കുഴിയെ പറ്റി തന്നെ ചിന്തിച്ച് നടക്കുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ കുഴിക്ക് രാജീവനോട് വല്ലാത്തൊരു സ്നേഹം തോന്നിക്കാണും!

അതുകൊണ്ടായിരിക്കും മരണത്തില്‍ നിന്നു രക്ഷിക്കാന്‍ ഓടിയെത്തിയത്. ആ സത്യം രാജീവ് തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍ ആ കുഴിയെ സ്നേഹിച്ചു തുടങ്ങിക്കാണും.

ആപത്തിൽ തൊട്ടടുത്തുള്ളവരല്ലേ ഉപകാരപ്പെടൂ. അതൊരു പക്ഷെ ആജന്മ ശത്രുവാകാം, അന്നേരം അടുത്തുണ്ടായിരുന്നത് കുഴിയായിരുന്നു.

കുഴി പഴയതൊക്കെ മറന്ന് ക്ഷമിച്ച് കണ്ണടക്കും വേഗത്തില്‍ വന്നു രക്ഷപ്പെടുത്തി.
കുഴി രാജീവന്‍ പറഞ്ഞതും ചെയ്തതും ഒക്കെ കൊരട്ടത്ത് വെച്ചിരുന്നെങ്കിലോ. രാജീവന്‍ പടമായിപ്പോയേനെ

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയ ഒര ഐ.വി. ശശി ചിത്രം ഓര്‍മ്മവരുന്നു. എം.ജി. സോമന്‍ വില്ലന്‍ ടച്ചുള്ള നായകനായ ‘ ഇതാ ഇവിടേ വരെ ‘ എന്ന ചിത്രം. ചുമ്മാ തമ്മില്‍ കാണുമ്പോള്‍ അത്രക്ക് അടുത്ത പരിചയമില്ലാത്തവര്‍ വരെ എന്തെങ്കിലും ചോദിക്കേണ്ടെ എന്നു കരുതിയുള്ള ചോദ്യമുണ്ടലോ,

‘എവിടേക്കാ എന്ന്?’

മറുപടി പ്രതീക്ഷിച്ചുകൊണ്ടായിരിക്കില്ല ചോദ്യം. എന്നാലും, കേള്‍ക്കുന്ന ആള്‍ ചുമ്മാ പറഞ്ഞു പോകും ‘ ദാ ഇവിടെ വരെയെന്ന്…

അന്ന് സൈക്കിള്‍ ചവിട്ടിക്കൊണ്ട് സോമന്‍ ഒന്നു തിരിഞ്ഞു പോലും നോക്കാതെ പറഞ്ഞ പോലെ അന്നും ഇന്നും ഈ വാചകം കേള്‍ക്കാത്ത- പറയാത്ത മലയാളീയെ കാണില്ല. അതുപോളെയുള്ള ഒന്നാണ് ചാക്കോച്ചന്റെ സിനിമയുടേ തലക്കെട്ട് ‘ ന്നാ താന്‍ കേസ് കൊട്!’

തമാശയിലും ഗൗരവത്തിലും തമ്മില്‍ തല്ലി തീര്‍ക്കാന്‍ പറ്റാതെയാകുമ്പോഴും ഇത് ഇന്നും നാം പറയുന്നതാണ്. അതുപോലെ തന്നെ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആ കൗതുകത്തില്‍ പിടിച്ച് കുടുംബപ്രേക്ഷകര്‍ ഒന്നടങ്കം തിയറ്ററിലേക്ക് ഒഴുകിയെത്തുന്നു എന്നതാണ്. മൗത്ത് പബ്ലിസിറ്റിയും വിവാദ പബ്ലിസിറ്റിയും തിയറ്ററുകളിലേക്ക് ആളുകളെ ഇടിച്ചു കയറ്റാന്‍ കുറച്ചൊന്നുമല്ല സഹായിച്ചത്.

ചില ‘വിറ്റുകള്‍’, കഥാപാത്രങ്ങള്‍ പറയുമ്പോള്‍ തിയേറ്ററില്‍ പ്രായഭേദമെന്യേ ജനം പൊട്ടിച്ചിരിക്കുന്നു എങ്കില്‍ ആ ചിരിയുടേ അലയൊലികള്‍ മിനിറ്റുകളോളം നീളൂന്നു എങ്കില്‍ സംഭാഷണം, ഡബ്ബിങ് ,എഡിറ്റിംഗ് കൃത്യമാണ്.

തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ രതീഷ് രാമകൃഷ്ണപ്പൊതുവാളിനു അഭിമാനിക്കാം, റോഡിലെ കുഴികള്‍ പുതിയ സംഭവമല്ല. വാഹനങ്ങള്‍ ഓടുന്ന നാട്ടിലൊക്കെ അതുണ്ടുതാനും. ഈ പ്രശ്നം അടുത്തകാലത്തൊന്നും പരിഹരിക്കപ്പെടാനും പോകുന്നില്ല. പക്ഷെ , റോഡിലെ കുഴികാണുമ്പോള്‍, വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ അതൊരു ദുരനുഭവം ആകുമ്പോള്‍ പത്രവാര്‍ത്തകള്‍ കാണുമ്പോള്‍, അതേക്കുറിച്ചുള്ള രാഷ്ട്രീയകലഹങ്ങള്‍ ശ്രദ്ധയില്‍ വരുമ്പോൾ ഒക്കെ ഈ ചിത്രം ഒന്നുകൂഒടി കാണാന്‍ ജനം ആഗ്രഹിച്ചു പോക്കും.

കോടതി രംഗങ്ങള്‍ എക്കാലത്തും മലയാള സിനിമയില്‍ വനു പോയിട്ടുണ്ട് അത്തരം രംഗങ്ങളില്‍ ഹാസ്യം അധികമൊന്നും ഉപയോഗിക്കപ്പെടാറില്ല. ‘പുണ്യാളൻ അഗര്‍ബത്തി ‘ പോളുള്ള അത്യപൂർവ്വ ചിത്രങ്ങളില്‍ കോടതിരംഗങ്ങള്‍ ഹാസ്യം ചേര്‍ത്തൊന്ന് പരീക്ഷിച്ചുരുന്നു.

ഈ ചിത്രത്തിന്റെ സിംഹഭാഗവും കോടതി മുറി തന്നെ. എന്നിട്ടും എനിക്ക് അടക്കം ബോറടി തോന്നിയില്ല. ഇടക്കിടക്ക് കോടതി മുറിയില്‍ കുറുകലോടെ പറക്കുന്ന പ്രാവുകള്‍ വരെ കഥാപാത്രങ്ങള്‍. ഒക്കെ സംവിധായകൻ അഭിനേതാക്കളെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയതുകൊണ്ട് മാത്രം. ഹാസ്യം ചെയ്യുന്നത് എപ്പോഴും കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്. അങ്ങോട്ടും വീഴാം ഇങ്ങോട്ടും വീഴാം, കൂകാം- കയ്യടിക്കാം , സാധ്യത ഏറെയാണ്.

പിന്നെ ചാക്കോച്ചനനെ ഒഴിച്ച് മിക്കവരും തന്നെ ഏറെ പ്രശസ്തിയിലേക്ക് എത്താത്തവര്‍ കൂടിയാണല്ലോ, അപ്പോ പിന്നെ സംവിധായകന്റെ നോട്ടത്തില്‍ അഭിനയം വരാതെ പറ്റില്ലല്ലോ. പ്രതിഭ ഊതിക്കാച്ചിയെടുത്ത് തങ്കമാക്കി പ്രേക്ഷകര്‍ക്ക് , തന്നിരിക്കുന്നു സംവിധായകന്‍.

ഇതില്‍ ചിലരൊക്കെ നാളെ, മലയാള സിനിമയുടേ പ്രധാന ഘടകം ആയിത്തീരും എന്നു തീര്‍ച്ച. സോഷ്യോ പൊളിറ്റിക്കല്‍ മൂവിയുടെ ശ്രേണിയില്‍ പെടുത്താവുന്ന ചിത്രത്തെ
ഹോസ്ദുര്‍ഗ് – ചീമേനി നാടുകളുടെ തനത് ഭംഗിയിൽ രാകേഷ് ഹരിദാസ് അവതരിപ്പിക്കുന്നു.

“എന്നാല്‍, താന്‍ പോയി ടിക്കറ്റ് ബുക്ക് ചെയ്യടാ , അത്ര തിരക്കുണ്ടേല്‍ കണ്ടേച്ചു വാ… ബാക്കി നമുക്കപ്പോള്‍ പറയാം എന്ന് കവലകളിലൊരു സംസാരം
പരിചയക്കാര്‍ തമ്മിൽ ഉണ്ടായിക്കൂടെന്നില്ല.”

കാസര്‍കോട് , കണ്ണൂര്‍ ജില്ലകളില്‍ ലൊക്കേഷന്‍ നോക്കാന്‍ ചെന്നപ്പോള്‍ അവിടത്തെ കുറെ സീനിയര്‍മാര്‍ക്ക് ഭാഗ്യം ഉദിച്ചു. അവിടത്തെ ഭാഷയേയും വിളിച്ചു സിനിമയില്‍ കയറ്റി സംവിധായകൻ.

എ .സി ഫിറ്റു ചെയ്യാന്‍ വന്ന ആള്‍ വരെ നടനായി. എല്ലാവര്‍ക്കും സ്വാഭാവിക അഭിനയ ശൈലി കൈമുതലുണ്ട്.
ത്രെഡ് തേടി ചെന്നാല്‍ സമകാലിക ചര്‍ച്ചക്ക് ഉതകുന്ന സിനിമ.

ഗായത്രി ശങ്കറും കുഞ്ഞികൃഷ്ണന്‍ മാഷും രാജേഷ് മാധവനും കഥാപാത്രമായി ജീവിച്ചു.
ചാക്കോച്ചന്റെ സിനിമ എന്ന മുൻ ധാരണയിൽ ചെന്നവർക്കാകണം ചാക്കോച്ചനെ തിരിച്ചറിയാനായത്

 

 

സാമൂഹ്യ പ്രശ്നങ്ങൾ കൈകാര്യ നര്‍മ്മത്തില്‍ ചാലിച്ചു ചെയ്താൽ കൊള്ളേണ്ടിടത്ത് കൊല്ലും എന്നു ചിത്രം അടിവരയിട്ടു തന്നെ പറയുന്നു.

മനോജ് കന്‍ണോത്തിന്റെ എഡിറ്റിംഗ് നന്ന്. വൈശാഖ് സുഗുണന്‍ സംഗീതം പകര്‍ന്ന ‘ആടലോടകം’ എന്ന ഗാനം ചിത്രത്തെ സംബന്ധിച്ചിടത്തോളം പത്തരമാറ്റു തന്നെ.

മുപ്പതു വര്‍ഷം മുന്‍പ് നാമൊക്കെ കണ്ടും കേട്ടും പാടിയും ഹിറ്റാക്കിയ ദേവദൂതർ പാടി- പുലിയന്നൂര്‍ ഗ്രാമത്തില്‍ കുഞ്ചക്കോ ബോബന്റെ വേറിട്ട ചുവടു വയ്പ്പിന്റെ പശ്ചാത്തലത്തില്‍ വീണ്ടൂം കേട്ടപ്പോള്‍ രണ്ട് ഹിറ്റുകള്‍ കൂടി പിറന്നു.

തിയേറ്ററിൽ സിനിമ കാണുക എന്നത് ചിലവേറിയ ഇകാലത്ത്, പ്രേക്ഷകര്‍ മുന്നില്‍ സെലക്ടീവാകാന്‍ തുടങ്ങിയിരിക്കുന്നു.

നല്ല അഭിപ്രായം നേടുന്ന സിനിമകള്‍ തിയറ്ററിൽ അന്തം വിട്ടോടുന്നു. നിറഞ്ഞ സദസ്സില്‍ അത്തരം സിനിമകള്‍ക്കു ലഭിക്കുന്ന നെഗറ്റീവുകള്‍ വരെ കാര്യത്തോടടുക്കുമ്പോള്‍ പോസറ്റീവായി തീരുന്നു. അഭിപ്രായങ്ങൾ മാറി മറിയുന്നു…

തിയേറ്ററില്‍ പോകാൻ മടി കാണിക്കുന്ന പ്രേക്ഷകർ ഈ സിനിമയെക്കുറിച്ച് സംസാരിക്കുന്നുണ്ട്.

അങ്ങിനെ നോക്കുമ്പോള്‍ പടം ഹിറ്റാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English