എൻ മോഹനന്റെ കഥകൾ

 

16421_15082

കഥയെ കവിതയോടടുപ്പിക്കുന്ന രചന രീതിയാണ് എൻ മോഹനന്റേത് . തികച്ചും ജൈവികമായ ചോദനകളെപറ്റിയാണ് മോഹനന്റെ കഥകൾ .സ്നേഹം,പ്രണയം ,വിരഹം ,കുറ്റബോധം എന്നിങ്ങനെ ഹൃദയത്തിന്റെ മുറിവുകളെപ്പറ്റിയാണ് അദ്ദേഹത്തിന് പറയാനുള്ളത്.

കഥയുടെയും കവിതയുടെയും അതിര്‍വരമ്പുകള്‍ കാണാനാവാത്തവിധം ഭാഷ പൂത്തിറങ്ങുന്ന ശൈലിയാണ് മോഹനറ്റേത്. അനുഭവസത്യങ്ങളെ കഥകളാക്കി പരിവര്‍ത്തിപ്പിക്കുന രസതന്ത്രത്തില്‍ നുണയ്‌ക്കൊരു പങ്കുണ്ട്. നുണ എത്രത്തോളമാകാമെന്ന പാകവിജ്ഞാനം ഈ കഥകളുടെ പിറവിക്കു പിന്നിലുണ്ട്.
മോഹനന്റെ ഏതു കഥയിലും സ്‌നേഹജ്ജ്വരം പൂണ്ടു പാടുന്ന ഒരു പക്ഷിയുണ്ട്. അത് സ്‌നേഹിക്കുകയും ദുഃഖിക്കുകയും ചെയ്യുന്ന മനുഷ്യാത്മാവുതന്നെയാണ് ഏതു കാലത്തെയും ഏതു ദേശത്തെയും എന്ന് മോഹനന്റെ കഥകളെപ്പറ്റി – ഒ. എന്‍. വി. കുറുപ്പ്

പ്രസാധകർ മാതൃഭൂമി
വില 675 രൂപ

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English