വിഷൻ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഴയാത്ര ചെമ്മണ്ട കായലോരത്ത് പുത്തൻ അനുഭവമായി. കവിതകളും നാടൻപാട്ടുകളും പ്രഭാഷണങ്ങളുമായി മുന്നേറിയ മഴയാത്ര പ്രകൃതിസരംക്ഷണ സംഘശക്തിയുടെ വിളംബരമായി. കാറളം പുല്ലത്തറ പാലത്തിൽ നിന്ന് ചെമ്മണ്ട വഴി കരുവന്നൂർ പുത്തൻതോട് പാലം വരെയായിരുന്നു മഴയാത്ര ഒരുക്കിയത്.പുല്ലത്തറ പാലത്തിന് സമീപം പ്രൊഫ.കെ.യു. അരുണൻ എം.എൽ.എ മഴയാത്ര ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തക സി.റോസ് അന്റോ അദ്ധ്യക്ഷത വഹിച്ചു. കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ബാബു, ഫാ.ജോൺ പാലിയേക്കര എന്നിവർ മുഖ്യാതിഥികളായിരുന്നു. കാറളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.ആർ. ഭാസ് കരൻ, പഞ്ചായത്തംഗം ഐ.ഡി. ഫ്രാൻസീസ് മാസ്റ്റർ, ബാബു കോടശ്ശേരി, എം.എൻ. തമ്പാൻ, റഷീദ് കാറളം, കൗൺസിലർമാരായ സിന്ധു ബൈജൻ, അൽഫോൺസ തോമസ്, ബിജി അജയകുമാർ, സി.ഡി.എസ് ചെയർപേഴ് സൺ ഷൈലജ, ലൈലാജോയി എന്നിവർ സംസാരിച്ചു. വാർഡംഗവും കൺവീനറുമായ ധനേഷ് സ്വഗതവും പി.ആർ. സ്റ്റാൻലി നന്ദിയും പറഞ്ഞു. രാജേഷ് തെക്കിനിയേടത്ത്, ശ്രീല. വി.വി, എം.ആർ. സനോജ്, രാധിക സനോജ് തുടങ്ങിയവർ കവിതകൾ ആലപിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നിന് ടൗൺ ഹാൾ അങ്കണത്തിൽ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന് കൊടിയേറി
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English