പിറന്ന വീടു ഞങ്ങള്‍ക്ക് ഞാറ്റടികളോ?
പറിച്ചു നടാന്‍ ഞങ്ങളെന്താ ഞാറോ?
ആണിനില്ലാത്ത താലിയും നെറ്റിയിലെ സിന്ദൂരവും
വേണ്ടേ വേണ്ട ഇനി മേല്‍ ഞങ്ങള്‍ക്ക്
മൂക്കുത്തിയും വേണ്ട ഞാത്തും വേണ്ട
മെയ്യാഭരണങ്ങളൊന്നും വേണ്ടേ വേണ്ട
കെട്ടു കാഴ്ചക്കുള്ള സാധനങ്ങളല്ല ഞങ്ങള്‍
അന്തസുണ്ട് അഭിമാനമുണ്ട് ആര്‍ജ്ജവമുണ്ട്
ആണിനൊത്ത തന്റേടവും ബുദ്ധിയുമുണ്ട്
സഹാനുഭൂതിയും സഹനശക്തിയും
തന്‍ കാര്യം നോക്കാന്‍ ത്രാണിയും
ആണിനേക്കാള്‍ ഏറെയുണ്ട് ഞങ്ങള്‍ക്ക്
പിന്നെന്തിനു നിങ്ങള്‍ ഞങ്ങളെ
അന്യഗൃഹത്തിലേക്കു പടി കടത്തിടുന്നു?
Home Uncategorized