ഞാന്‍ പുഞ്ചിരി

smile

കദനത്തിന്‍  കൂരിരുട്ടിലേക്ക്‌

മിന്നൊളി പകരുവാന്‍

വദനമാം  വാനിലുദിച്ചുയരും

പൊന്‍താരകമാണു ഞാന്‍

മനസ്സറിഞ്ഞെന്നെയൊന്നധരത്തില്‍ ചാര്‍ത്തിയാല്‍

ഏതുമണ്ണിലുമെന്തും മുളയ്ക്കും

അതികഠിനമാം ഹൃദയവും ഒന്നലിയും

മലപോലെ മുന്നില്‍ നില്ക്കുന്നതൊക്കെയും മഞ്ഞായിയുരുകിടും

വറ്റിവരണ്ടൊരു  ഊഷരഭൂവില്‍

തേന്‍മഴയായി പെയ്തിടും ഞാന്‍

രണ്ടു ദിശകളിലേക്കകലും ഹൃദയങ്ങളെ

ഒരേ ദിശയിലൊപ്പം കൊരുത്തിടും ഞാന്‍

അന്‍പുമഴകും ഇഴചേര്‍ന്നൊരു വിശ്വസുന്ദരി ഞാന്‍

ശിലമേല്‍  തെളിനീരിന്നരുവിയെന്നപോല്‍

കറുത്തമണ്ണില്‍ വിരിഞ്ഞു നില്ക്കും

തുമ്പ പൂവിന്‍ വെണ്മയെന്നപോല്‍

ആകയാല്‍ സ്നേഹിക്കുക നിങ്ങളെന്നെ

ഇഷ്ടത്തോടെടുത്തണിയുക

ഉയിരിന്നുറവായി മാറ്റീടുക

ഉലകമതിന്‍ ഊര്‍ജ്ജമുള്‍കൊണ്ട് തിളങ്ങീടട്ടെ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here