താൻ അഹങ്കാരി ആവാഞ്ഞതിനുള്ള കാരണങ്ങൾ പങ്കുവെക്കുകയാണ് പ്രശസ്ത നിരൂപക ശാരദക്കുട്ടി
അനിത തമ്പി, നിങ്ങളെ പോലെ കവിത എഴുതുവാൻ,നിങ്ങളെ പോലെ സൂക്ഷ്മരാഷ്ട്രീയത്തെ വാക്കുകളിൽ ഒളിപ്പിക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ അഹങ്കരിക്കുമായിരുന്നു.. ഗീത ഹിരണ്യൻ, അടിസ്ഥാനപരമായി നിങ്ങൾ കവിയായിരുന്നു എന്നെനിക്കു തോന്നിയിട്ടുണ്ട്. കവിയുടെ ഗദ്യമായിരുന്നു നിങ്ങളുടേത്. ഓർക്കാപ്പുറത്തുള്ള പ്രകമ്പനങ്ങൾ, ജ്വലനങ്ങൾ ഒക്കെ ഉള്ള നിങ്ങളുടെ ഗദ്യത്തിലും അത് ഒളിപ്പിക്കുന്ന നർമങ്ങളിലും ഞാൻ അസൂയാലുവാണ്..നിങ്ങളെ പോലെ ഗദ്യം ഉപയോഗിക്കാൻ കഴിഞ്ഞിരുന്നു എങ്കിലും ഞാൻ അഹങ്കരിക്കുമായിരുന്നു. പറയുന്ന വിഷയം എന്ത് തന്നെ ആയാലും പാഴായിപ്പോകുന്ന,വിലക്ഷണമായ ഒരു വരി പോലും എഴുതിയിട്ടില്ലാത്ത അന്നാ അഗ്മതോവ നിങ്ങളുടെ ഭാഷയിലുള്ള കൈയ്യടക്കം, ശീഘ്രത, നൈപുണ്യം, കുശലം, ആത്മവിശ്വാസം, ഇതെല്ലാം എന്നെ അസൂയാലുവാക്കുന്നു. അതിന്റെ ആയിരത്തിൽ ഒരംശം കിട്ടിയിരുന്നെങ്കിൽ ഞാൻ അഹങ്കരിക്കുമായിരുന്നു. പലകയ്ക്ക് അടിക്കുന്നത് പോലെയാണ് നിങ്ങൾ എഴുതുന്ന ഓരോ വരിയും. മരണത്തെപ്പറ്റി അന്ന ആഖ്മതോവ എഴുതിയ ഒരു കവിത. സ്റ്റാലിന്റെ ഭരണകാലത്ത് ജീവിതംകൊണ്ടും മരണംകൊണ്ടും സാക്ഷികളായവർക്കു വേണ്ടി എഴുതിയ ആ വിലാപകാവ്യം വിജയലക്ഷ്മിയുടെ പരിഭാഷയിൽ വായിച്ചപ്പോൾ വിജയലക്ഷ്മി, നിങ്ങളോടും എനിക്ക് അസൂയ തോന്നുന്നു…ഞാൻ അഹങ്കാരി ആകാതിരിക്കുന്നത് ഒരുപാട് വലിയ എഴുത്തുകാർ എന്റെ മുന്നിൽ ഉള്ളത് കൊണ്ടാണ്.ഞാൻ അസൂയാലു ആകുന്നതും നിങ്ങളെ പോലുള്ളവരെ നോക്കി മാത്രമാണ്..ഇത് എളിിമയല്ല..ഇതിൽ കൂടിയവരോടല്ലാതെ ഇനി ഈ പ്രായത്തിൽ അസൂയ ഉണ്ടാകില്ല എന്ന പ്രഖ്യാപനമാണ്
Home പുഴ മാഗസിന്