പട്ടിണിക്കോലങ്ങളുടെ
വിശപ്പില്‍ ഞാനുണ്ട്
രോഗാതുരതയുടെ
പീഡയില്‍ ഞാനുണ്ട്
നഷ്ടം മാത്രമുള്ളവന്റെ
തേങ്ങലില്‍ ഞാനുണ്ട്
അനാഥ ബാല്യങ്ങളുടെ
അമ്പരപ്പില്‍ ഞാനുണ്ട്
ജീവന്‍ ബലിയാക്കിയവന്റെ
ആത്മാവില്‍ ഞാനുണ്ട്
പീഡിപ്പിക്കപ്പെട്ടവളുടെ
നഷ്ട സ്വപ്നങ്ങളില്‍ ഞാനുണ്ട്
മരിക്കുന്ന നദികളുടെ
വിങ്ങലില്‍ ഞാന്‍ ഉണ്ട്
വിശപ്പിന് അന്നം നല്‍കിയ
കനിവില്‍ ഞാനുണ്ട്
അനീതിക്കെതിരെ പടവാളോങ്ങിയ
ധാര്‍മ്മിക രോഷത്തില്‍ ഞാനുണ്ട്
അദ്ധ്യാപനം തപോനിഷ്ഠയാക്കും
കര്‍മ്മബോധത്തില്‍ ഞാനുണ്ട്
ആതുര സേവനം വ്രതമാക്കിയ
മൃദുലഹൃദയങ്ങളില്‍ ഞാനുണ്ട്
ഞാനെന്ന, പൊള്ളുന്ന തലോടുന്ന സത്യം.
beautiful poem..
അങ്ങോളമിങ്ങോളം പരതി നല്ലൊരീ
നുറുങ്ങു കവിത കാണാനും ഞാനുണ്ടു്…
അതിലെ നർമ്മം നുണയാനും പിന്നിവിടെ,
നല്ലൊരു കൈയ്യടിക്കാനും ഞാനുണ്ടു്…
~ ജയ ~