എന്റെ മനസ്സ്
അടച്ചിട്ട ജാലകങ്ങളും
താഴിട്ടു പൂട്ടിയ വാതിലുകളും
ഉള്ള ഒരു മനോഹരമായ
കൊട്ടാരമാണ്.
ഉള്ളിൽ
അന്ധകാരത്തിന്റെ
നിറവും
കാമത്തിന്റെ
ഗന്ധവുമാണ്.
കടിഞ്ഞാൺ ഇല്ലാത്ത
കുതിരയെപോലെ ,
പട്ടം പോലെ ,
ദിക്കുകൾ അറിയത്
സഞ്ചാരം.
ഈ സഞ്ചാരത്തിൽ
ഞാൻ നിന്നെ കൂടെ ചേർക്കട്ടെ
എന്റെ കടിഞ്ഞാൺ
നിന്റെ കൈയിൽ ഭദ്രം , സഖീ !
Click this button or press Ctrl+G to toggle between Malayalam and English