മാനവീയം വീഥിയിൽ നിഴലാട്ടം അക്ഷരവീഥി എന്ന പേരിൽ തിരുവനന്തപുരത്തെ ആദ്യത്തെ തെരുവ് വായനശാല പ്രവർത്തനം തുടങ്ങിയിട്ടു ഒരു വർഷവും ഒൻപത് മാസവുമായി.തികച്ചും ജനകീയമായ സാഹചര്യത്തിലാണ് ഈ പുസ്തകശേഖരം പ്രവർത്തിക്കുന്നത്. 2016 ജൂൺ 25ന് ആണ് നിഴലാട്ടം പ്രവർത്തനം ആരംഭിക്കുന്നത്.വായനയുടെ മാന്ത്രികത ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് തുടങ്ങിയതെങ്കിലും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഇവിടെ ഇപ്പോൾ സൗജന്യമായി എത്തി പരിപാടികൾ അവതരിപ്പിക്കാറുണ്ട്. ജനകീയമായ ഒരു വേദി എന്ന നിലയിലും ഇത് ഏറെ മുന്നോട്ടുപോയിരിക്കുന്നു.
Home പുഴ മാഗസിന്