ഹേ നിരഞ്ജന്‍,
ഹേ നിരഞ്ജന്‍
മരിക്കുന്നീലൊരിക്കലും ഓര്‍മ്മകള്‍
അത്രമേല്‍ ദീപ്തമായ്
നാടിന്‍ നിറനെഞ്ചില്‍
കുടിയിരിക്കുന്നു നിന്‍നാമം
ധീരാത്മാവേ ,
ഭാരത ഭൂമി തന്‍
കാവലാളായി നീ
പോരിടങ്ങളില്‍
സിംഹ ഗര്‍ജനമായപ്പോള്‍
ഇല്ലായിരുന്നു നിന്‍മനസ്സില്‍
കുടുംബമോ, കേവല സൗഖ്യത്തിന്‍
മോഹന രംഗങ്ങളോ
ഉണ്ടായിരുന്നതോ
ദേശസ്നേഹത്തിന്‍ കരുത്തും
ധൈര്യത്തിന്‍ പതാകയും
വീരാത്മാവേ നിന്നില്‍
ഭാരതാംബ തന്‍ നിശ്ചയദാര്‍ഢ്യവും
സഹന സമരങ്ങളാല്‍
കയ്യേറ്റസ്വാതന്ത്ര്യത്തെ
ഒരു ശത്രു കീഴ്പ്പെടുത്താനൊരുങ്ങവേ
സര്‍വം മറന്നു നീ അങ്കത്തട്ടില്‍
ശത്രുവിന്‍ നാശമതുമാത്രം
ലക്ഷ്യമായ് പോരിടവേ
നീ പ്രാണന്‍ വെടിഞ്ഞോരാ യുദ്ധഭൂമിയില്‍
ഇല്ല നീയൊറ്റക്കല്ല ഞങ്ങളുണ്ടനേകം
ഭാരത പുത്രന്മാര്‍
നിന്നോര്‍മയില്‍ നിത്യവും വന്ദിച്ചു
ദേശ ഭക്തിതന്‍ പുഷ്പങ്ങളര്‍പ്പിച്ചു
കൂടെയുണ്ടെന്നും ഞങ്ങള്‍
ഹേ നിരഞ്ജന്‍
ഹേ നിരഞ്ജന്‍
മരിക്കുന്നീലൊരിക്കലും ഓര്‍മ്മകള്‍