അവർ എന്തിനാണ് അങ്ങിനെ പറഞ്ഞത് , എനിക്ക് ഒരു പിടിയും കിട്ടിയില്ല. ഏകദേശം ഒരു മൂന്ന് മണിയായികാണും , കടയിൽ കസ്റ്റമർ ഒന്നും ഇല്ലാത്ത സമയം , വെളിയിൽ നിന്ന് ഒന്ന് പരുങ്ങിയശേഷം ആരോ നിർബന്ധിച്ചപോലെ അകത്തേക്ക് കടന്നുവന്നു .
“എന്താ വേണ്ടത് ” എന്റെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ, അമ്പതിനോടടുത്തു പ്രായം തോന്നിക്കുന്ന ആ സ്ത്രീ ചുറ്റും എന്തോ തിരയുകയായിരുന്നു. ഞാൻ ചോദ്യം ആവർത്തിച്ചപ്പോൾ മറുപടി ലഭിച്ചു.
“ഗ്യാസിന്റെ പൈപ്പ് വേണം, കുറച്ചു കൂടുതൽ വേണം ഒരു അഞ്ച് മീറ്റർ”
ഞാൻ പൈപ്പ് എടുത്ത് അളക്കാൻ തുടങ്ങുമ്പോൾ
” അല്ല വേറെ കളർ ഇല്ലേ “
“ഇല്ല ഇതേ ഉള്ളൂ, ഇതിനെന്താ കുഴപ്പം നല്ല കളർ അല്ലെ “
“വേറെ ഏതെങ്കിലും കളർ” അവർ ആവർത്തിച്ചു.
” ഇത് നല്ല ഗുണനിലവാരം ഉള്ള പൈപ്പാണ് “
“അതെല്ലം ശരിയായിരിക്കും വേറെ കളർ ഇല്ലല്ലോ ?
“ഇല്ല “
“എന്നാ വേണ്ട മറ്റെവിടെയെങ്കിലും നോക്കാം”
അവർ ധൃതിയിൽ കടയിൽനിന്നും ഇറങ്ങി നടന്നു………