നിറകതിർ

 

 

 

 

കിഴക്കൊരു മൂലയിൽ ഉണരുന്നു ഭാസ്കരൻ

ഭൂമിക്കുതാങ്ങായി തണലായി നിത്യവും

എങ്ങും വിളങ്ങും ആ പൊൻവെളിച്ചം
ഈലോകം മുഴുവൻ ആദരിക്കും

എന്നും തിളങ്ങുന്നൊരക്ഷയ ദീപമോ
കാലം കനിഞ്ഞൊരു കൈവല്യ ധാമമോ?

അനിവാര്യതയുടെ മടിയിൽ വളരും ചെടിയിൽ പൂക്കും മൗനം-
നീയൊരു നിസ്തുല നിർമല കുസുമം

വദനം ഗൗരവം, ചേതോഹരം
അധരം നിശബ്ദം, കോമളം

ആലിപ്പഴച്ചുണ്ടിൽ അരച്ചിരി വിരിഞ്ഞാൽ ഭാഗ്യം , നമസ്തുതേ

അഴകിൽ വിരിയും താമരയോ വിണ്ണിൽ തെളിയും താരകമോ

നി മണ്ണിൽ വിരിയും ചെമ്പകമോ

തീയിൽ കുരുത്തൊരു പൂങ്കതിരേ
നീ വെയിലിൽ വാടണ പൂവല്ല

നാടിനു നന്മ ചെയ്യുന്നവൾ
ജോലിയിൽ കാർക്കശ്യമുണ്ടെങ്കിലും.

മൂക്കിൻ തുമ്പിൽ കോപം
കളിയൂഞ്ഞാൽ ആടും നേരം

കാലം പോലും തോൽക്കും
ഈ പെണ്ണിൻ ചാട്ടം കണ്ടാൽ

നിസ്തുല നിർമല കുമുദം നീ
നിത്യവസന്തം ചെമ്പകം

കടലല്ല, കടം കഥയല്ല
കായലുമല്ല ,കൊടും കാറ്റിലുലയില്ല

വെയിലേറ്റു വാടില്ല, മഴയത്ത് കുതിരില്ല
നീ എത്ര ധന്യ ,ഞങ്ങൾക്ക് നീ മാത്രം ധന്യ

തന്റേടികൾക്ക് മുന്നിൽ പതറില്ല
തന്റേടികൾക്ക് മുന്നിൽ തളരില്ല
തന്റേടികൾക്ക് മുന്നിൽ പതറില്ല
തന്റേടികൾക്ക് മുന്നിൽ തളരില്ലൊ-
രുനാളുമവൾ തല തല കുനിക്കയുമില്ല

ഈ ധാരണിതൻ മടിയിൽ വിടരും
ഒരു വാടാമലരു നീ,
ഒരു വാടാമലരാണ് നീ

പുലരിക്കു കൂട്ടായി ശാന്തമായ് ഒഴുകും അരുവിതൻ മർമരം എത്ര രസകരം, സുന്ദരം ,സുഖകരം

അറിവിന്റെ നിറകുടം , അഴകിന്റെ പൊൻകുടം

നീതന്നെ ഞങ്ങൾക്ക് സർവവും സ്നേഹവും
കാലം കനിഞ്ഞൊരു സത്യവും പുണ്യവും

കിഴക്കൊരു മൂലയിൽ ഉണരുന്നു ഭാസ്കരൻ

ഭൂമിക്കുതാങ്ങായി തണലായി നിത്യവും

എങ്ങും വിളങ്ങും ആ പൊൻവെളിച്ചം
ഈലോകം മുഴുവൻ ആദരിക്കും

എന്നും തിളങ്ങുന്നൊരക്ഷയ ദീപമോ
കാലം കനിഞ്ഞൊരു കൈവല്യ ധാമമോ?

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here