നിന്നിലേക്കുള്ള വഴി

ninnilakku2772നിന്നിലേക്കുള്ള
വഴികളിൽ
ഇലകളിൽ മഞ്ഞു മണം
പടരുന്ന പുലരിയുടെ
ആർദ്രമായ ഈറൻ സ്പർശം
ഞാൻ അറിയുന്നു ….

ഗ്രീഷ്മം തിളയ്ക്കുന്നഎന്റെ
ഉഷ്ണ മാപിനി കളിൽ
നിന്നെ കുറിച്ചുള്ള
ഓരോ മർമരവും
നിമ്നോന്നത രേഖ കളായി
പ്രകമ്പനം കൊള്ളുന്നു ….

വർഷ മേഘങ്ങളേ
കാറ്റു താരാട്ട് ചൊല്ലി
ആലോലമാട്ടും നിന്റെ
താഴ്വരകളിൽ
ഒരു കുഞ്ഞു തൂവലായി
ഞാൻ പാറി യെത്തവെ
അറിയാതെ പോയി നീ
എൻ ജന്മങ്ങൾ ഒന്നുമേ ….

പറന്നു പറന്നു തളർന്നു
വേനൽ ചില്ലകളിൽ
ചിറകൊതുക്കിയ
പക്ഷി യുടെ
സ്വപ്നങ്ങളിൽ
ഒരു മഹാകാശം
ചിറകു വീശി പറന്നു വന്നു
അപ്പോൾ വഴി തെറ്റി വന്ന
ഒരിളം കാറ്റിൽ
ഋതു ഭേദങ്ങ ളുടെ
വിലാപം ബാക്കി യായി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here